Kannur
കംഫർട്ട് സ്റ്റേഷൻ തുറക്കുന്നില്ല; വ്യാപാരികൾ ദുരിതത്തിൽ

കണ്ണൂർ : അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് നാളുകളായി പ്രവർത്തിക്കാത്തത്. പലരും പഴയ ബസ് സ്റ്റാൻഡിന്റെ പലയിടങ്ങളിലുമായി പ്രാഥമികകാര്യങ്ങൾ നിർവഹിക്കുകയാണ്. ഇതിനാൽ ബസ് സ്‌റ്റാൻഡും പരിസരപ്രദേശവും ശുചിത്വമില്ലാതായി. വൃത്തിഹീനമായ സ്റ്റാൻഡ് മഴക്കാലമായതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ്. കച്ചവടം നടത്താൻ വ്യാപാരികൾ ഭയപ്പെടുന്നു.
ടൈൽസുകൾ തകർന്ന് ഉപയോഗിക്കാൻ കഴിയാത്തനിലയിലായിരുന്നു കംഫർട്ട് സ്റ്റേഷൻ. സാമൂഹ്യവിരുദ്ധരും ലഹരിമാഫിയ സംഘങ്ങളുമടക്കം പകൽസമയത്തും ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ഏറെനാളത്തെ പ്രതിഷേധത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ കോർപറേഷൻ അധികൃതർ തയ്യാറായത്. എന്നാൽ സമയബന്ധിതമായി അറ്റകുറ്റപ്പണി പൂർത്തിയായില്ല. സ്റ്റാൻഡിലെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടതറിയാതെ ഇവിടെയെത്തി മടങ്ങുന്നു. നഗരത്തിലെത്തുന്നവർ ജവഹർ സ്റ്റേഡിയം പരിസരത്തെ കംഫർട്ട് സ്റ്റേഷനിലെത്തിയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. കൂടുതൽ പേർ ഒരുമിച്ചെത്തുമ്പോൾ ഇവിടെയും തിരക്കേറുന്നു.
കണ്ണൂരിൽ കൂടുതൽ കംഫർട്ട് സ്റ്റേഷനുകൾ തുടങ്ങണമെന്ന ആവശ്യം ഇതുവരെ കോർപറേഷൻ പരിഗണിച്ചിട്ടില്ല. കന്നുകാലികളും തെരുവുനായകളും വിഹരിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ പകരം സംവിധാനമേർപ്പെടുത്തണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.
Kannur
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in
Kannur
കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പുകാലത്താണ് സംഭവം നടന്നത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു. ഒന്നേകാൽ ലക്ഷം രൂപയുമായി ഈ ബാഗുമായി ഉമ്മർ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ഭിന്നശേഷിക്കാരനായ ഇബ്രാഹിമിന്റെ പരാതിയിൽ കണ്ണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എന്നാൽ മാസങ്ങളായി ഉമ്മറിന്റെ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. ഒടുവിൽ വാളയാറിൽ നിന്ന് പ്രതി പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഉമ്മറിനെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്