കണ്ണൂർ കാൽടെക്സ് വിചിത്ര കോംപ്ലക്സിന്റെ മുൻവശത്തുള്ള ഓട്ടോസ്റ്റാൻ‌ഡ് മാറ്റിസ്ഥാപിക്കണം

Share our post

കണ്ണൂർ :കാൽടെക്സ് വിചിത്ര കോംപ്ലക്സിന്റെ മുൻവശത്തുള്ള ഓട്ടോസ്റ്റാൻ‌ഡ് കാരണം വിചിത്ര കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.

വളരെ പരിമിതമായ എട്ടു ഓട്ടോകൾ മാത്രം പാർക്ക് ചെയ്യാൻ അനുമതിയുള്ള സ്റ്റാൻഡിൽ ഒരേ സമയം 25 ഓളം ഓട്ടോകൾ പാർക്ക് ചെയ്ത് വ്യാപാര സ്ഥാപനത്തിലേക്കു വരുന്ന ആളുകളുടെ പ്രവേശനത്തെ തടസപ്പെടുത്തി വ്യാപാര സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള തൽപര കക്ഷികളുടെ ശ്രമത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കണ്ണൂർ കോർപറേഷൻ മർച്ചന്റ് ചേംബർ അവശ്യപ്പെട്ടു.

കോർപറേഷൻ തീരുമാനിച്ച എണ്ണത്തിന്റെ മൂന്നിരട്ടി ഓട്ടോകൾ പാർക്ക് ചെയ്യുന്നത് കാരണം നിരന്തരം വ്യാപാരികളും ഓട്ടോതൊഴിലാളികളും ജനങ്ങളും തമ്മിൽ വാക്കേറ്റവും തർക്കവും നിത്യസംഭവങ്ങളാണ്.

അടിയന്തിരമായി പ്രശ്നം പരിഹരിച്ച് വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് ഒഴിവാക്കണണെന്നും കണ്ണൂർ കോർപറേഷൻ മർച്ചന്റ് ചേംബർ അവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!