വ്യത്യസ്തമായൊരു മന്ത്രിസഭ രൂപീകരിക്കാൻ സ്കൂൾ തിരഞ്ഞെടുപ്പ് 2023

Share our post

കുറ്റ്യാട്ടൂർ : വ്യത്യസ്തമായൊരു മന്ത്രിസഭ രൂപീകരിക്കാൻ ഒരുങ്ങുകയാണ് കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂൾ. സ്പീക്കർ, മുഖ്യമന്ത്രി, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളിൽ ആണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ തിരഞ്ഞെടുത്ത ക്ലാസ് ലീഡർമാർ ഒന്നാം മന്ത്രി സഭയിൽ എം.എൽ.എ.മാരായി തുടരും.

ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ച് ചെല്ലുന്ന സ്ഥാനാർഥികൾ നൽകുന്ന വാഗ്ദാനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കുട്ടി നിരീക്ഷകരുണ്ട്. 

ബൂത്ത്‌ ക്രമീകരണം, ബാലറ്റ് പേപ്പർ എന്നിവയെല്ലാം കുട്ടികൾ തന്നെയാണ് സജ്ജമാക്കുന്നത്. അവധി ദിവസങ്ങളിലും ഓൺലൈനിലൂടെ സ്ഥാനാർഥികൾ വീഡിയോ, പോസ്റ്റർ എന്നിവ ഷെയർ ചെയ്ത് തങ്ങളുടെ പ്രചരണ പരിപാടികൾ തുടരുകയാണ്.

 

നാളെ 3 മണിക്ക് കലാശകൊട്ട് നടക്കും. തുടർന്ന് സ്ഥാനാർഥികളുടെ പൊതു സമ്മേളനം. പിന്നീടുള്ള ദിവസം മൗന പ്രചരണം. ഇതിനിടയിൽ സ്കൂൾ ന്യൂസ്‌ ഏജൻസിയായ ‘നിരീക്ഷ’യുടെ എക്‌സിറ്റ് പോൾ ഫലവും പുറത്ത് വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!