പ്ലസ് വൺ : സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ഇന്ന്

തിരുവനന്തപുരം∙ പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ 20ന് മുൻപ് സ്ഥിര പ്രവേശനം നേടണം. അപേക്ഷകരുണ്ടായിട്ടും വേണ്ടത്ര സീറ്റുകൾ ഇല്ലാത്ത മേഖലകളിലെ സ്കൂളുകളിൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം തുടർന്നുണ്ടാകും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. അതനുസരിച്ച്, നിലവിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ, വിഷയം എന്നിവ മാറ്റുന്നതിനുള്ള ട്രാൻസ്ഫർ അലോട്മെന്റിനുള്ള അപേക്ഷ ക്ഷണിക്കും. തുടർന്ന് സപ്ലിമെന്ററി ഘട്ടത്തിലെ മൂന്നാം അലോട്മെന്റും ഉണ്ടാകും.