കാട്ടാമ്പളളി ബാറിലെ കൊലപാതകം: ജിം നിഷാം അഴീക്കോട് അറസ്റ്റില്‍

വളപട്ടണം:കാട്ടാമ്പളളി കൈരളിബാറില്‍ നിന്നും വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജിം നിഷാമിനെ പൊലിസ് അറസ്റ്റു ചെയ്തു. അഴീക്കോടു മൂന്നുനിരത്തില്‍നിന്നാണ് പ്രതിയെ ബുധനാഴ്ച്ച പുലര്‍ച്ചെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിഷാം അഞ്ചുദിവസമായ ഒളിവിലായിരുന്നു. കണ്ണൂര്‍അസി.സിറ്റി പൊലിസ് കമ്മിഷണര്‍ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ മയ്യില്‍ സി. ഐ. ടി.പി സുമേഷും സംഘമാണ് പ്രതിയെ കൂടിയത്.
നിഷാമിനെ ചേമഞ്ചേരിയിലെ ഒരു ലോഡ്ജില്‍ താമസിക്കാന്‍ സഹായിച്ചതിന്ഇയാളുടെ കൂട്ടാളിയായ കൊയിലാണ്ടി സ്വദേശി നജീബിനെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇയാളില്‍ നിന്നാണ് നിഷാം അഴീക്കോട്ടേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞ ജൂലായ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം.കാട്ടാമ്പളളി കൈരളി ബാറിലുണ്ടായ തര്‍ക്കത്തിനിടെയാണ് വളപട്ടണത്തെ ഖലാസിയായ റിയാസിനെ അരയില്‍ സൂക്ഷിച്ചകത്തി ഉപയോഗിച്ചു നിഷാം കുത്തിയത്.
നെഞ്ചിന് കുത്തേറ്റ റിയാസിനെ ആദ്യംകണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നിലഗുരുതരമായതിനെ തുടര്‍ന്ന് ചാലമിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.