Kannur
കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം

കണ്ണൂർ: ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡെമോൺസ്‌ട്രേറ്റർ: ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി മേഖലകളിലാണ് ഒഴിവുകൾ.
യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ / ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ലക്ചറർ: കമ്പ്യൂട്ടർ, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും അനുബന്ധ വിഷയത്തിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0497 2706904, 0497 2933904, 9895880075. ഇ മെയിൽ: fcikannur@rediffmail.com.
Kannur
എപ്ലോയ്മെന്റ് കാര്‍ഡ് പുതുക്കാൻ മറന്നുപോയോ? ഇനി എളുപ്പത്തില്‍ ഫോണില്‍ ചെയ്യാം

എപ്ലോയ്മെന്റ് രജീസ്ട്രേഷൻ ചെയ്താലും അത് കൃത്യസമയത്ത് പുതുക്കാൻ മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. കൃത്യമായി പുതുക്കിയില്ലെങ്കില്‍ കാർഡ് ക്യാൻസലാവുകയും സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്യും. എന്നാലിപ്പോള്‍ വിവിധ കാരണങ്ങളാല്‍ റദ്ദായ രജിസ്ട്രേഷനുകള്‍ ഈസിയായി പുതുക്കാം. അതും നിങ്ങളുടെ മൊബൈലില്‍ മിനുറ്റുകള്‍ക്കകം. ഒക്ടോബർ 1994 മുതല്‍ സെപ്റ്റംബർ 2024 പുതുക്കാൻ പറ്റാത്തവർക്കാണ് അവസരം. എങ്ങനെയാണ് പുതുക്കേണ്ടതെന്നല്ലേ, അതിനൊരു വഴിയുണ്ട്.
www.eemployment.kerala.gov.in എന്ന സൈറ്റ് ആദ്യം ഓപ്പണ്‍ ചെയ്യണം. ഇതില്‍ പ്രത്യേക പുതുക്കല്‍ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന ടാബില്‍ ജില്ലാ, എക്സ്ചേഞ്ച്, ലോക്കല്‍ബോഡി, വാർഡ്. രജിസ്ട്രേഷൻ നമ്ബർ, ജെൻഡർ, ജനനതീയ്യതി, മൊബൈല്‍ നമ്ബർ, കാപ്ച എന്നിവ നല്‍കിയ ശേഷം ഗെറ്റ് ഡീറ്റൈല്‍സ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച് ഉറപ്പുവരുത്താം. ശേഷം താഴെയുള്ള സ്പെഷ്യല്‍ റിന്യൂ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. പണി കഴിഞ്ഞു. പ്രത്യേകം ശ്രദ്ധിക്കുക, ഏപ്രില്‍ 30 വരെയാണ് ഇതിനുള്ള അവസരം.
Kannur
കുളമ്പ് രോഗ നിയന്ത്രണ പദ്ധതി: ആറാം ഘട്ടം കുത്തിവെപ്പ് മെയ് രണ്ട് മുതൽ

കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്കുള്ള ആറാം ഘട്ട കുളമ്പ് രോഗനിയന്ത്രണ പ്രതിരോധ കുത്തിവെപ്പ് മെയ് രണ്ട് മുതൽ ആരംഭിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രാവിലെ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ കെ. കെ രത്നകുമാരി നിർവഹിക്കും.
മെയ് രണ്ട് മുതൽ മെയ് 23 വരെ നടക്കുന്ന പരിപാടിയിൽ നാല് മാസത്തിൽ കൂടുതൽ പ്രായമുള്ള പശു/ എരുമകൾക്ക് വാക്സിനേറ്റർമാർ വീടുകളിലെത്തി സൗജന്യ കുത്തിവെപ്പ് നടത്തും. കുത്തിവെപ്പിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. കുളമ്പ് രോഗ നിയന്ത്രണ പദ്ധതി സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്.
ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. പ്രതിരോധ കുത്തിവെപ്പുകൊണ്ട് അപകടങ്ങൾ സംഭവിച്ചാലുള്ള നഷ്ടപരിഹാരം സർക്കാർ നൽകും. കുത്തിവെക്കാൻ അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും. ജില്ലാ കലക്ടറാണ് പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗ് യൂണിറ്റിന്റെ ചെയർമാൻ.
2030ന് മുൻപ് ഇന്ത്യയിൽ നിന്നും കുളമ്പ് രോഗം തുടച്ചുമാറ്റി, പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് ഈ ബൃഹത് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
Kannur
പയ്യന്നൂർ പഴയ ബസ്റ്റാൻ്റ് നാളെ മുതൽ നാല് ദിവസം അടച്ചിടും

ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
പയ്യന്നൂർ: നഗരസഭ പഴയ ബസ്റ്റാൻ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ 29/4/25 ചൊവ്വാഴ്ച മുതൽ 4 ദിവസത്തേക്ക് അടച്ചിടും. പഴയ ബസ്റ്റാൻ്റിലേക്ക് വരുന്ന ബസുകൾ റൂറൽ ബാങ്ക് പരിസരത്ത് യാത്രക്കാരെ ഇറക്കി സ്റ്റേഡിയവും, പരിസരവും ഉപയോടപ്പെടുത്തി പാർക്ക് ചെയ്യണം. നഗരത്തിൽ ട്രാഫിക് പ്രശ്നം ഒഴിവാക്കുന്നതിനായി സമയമാകുമ്പോൾ മാത്രം യാത്രക്കാരെ കയറ്റുന്നതിന് റൂറൽ ബാങ്ക് പരിസരത്ത് എത്തിച്ചേരേണ്ടതാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്