രാജധാനി എക്സ്പ്രസ് എത്തും മുൻപേ റെയിൽവേ ട്രാക്കിൽ കാർ കുടുങ്ങി, എടുത്തു മാറ്റിയത് നാട്ടുകാർ

കണ്ണൂർ: നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിൽ ഇടിച്ചു കയറി അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 11ന് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഗേറ്റിലായിരുന്നു സംഭവം. കാർ യാത്രക്കാരൻ തയ്യിലിൽ നിന്ന് അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്നു.
ഗേറ്റ് കടന്ന് മുന്നോട്ടു റോഡിലേക്ക് എടുക്കുന്നതിനു പകരം ഇടത്തോട്ട് ട്രാക്കിലേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്.നാട്ടുകാർ ചേർന്ന് ഉടൻ കാർ ട്രാക്കിൽ നിന്നു മാറ്റി. ഗേറ്റിൽ സിഗ്നൽ തകരാർ നേരിടാതിരുന്നതിനാൽ ഏതാനും മിനിറ്റുകൾക്കകം തന്നെ രാജധാനി എക്സ്പ്രസ് ഇതു വഴി കടന്നു പോയി. സിറ്റി പൊലീസ് സ്ഥലത്തെത്തിയിരുന്നു.