Kannur
സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

വിമുക്തഭടൻമാരുടെ 25 വയസ്സിൽ താഴെയുള്ള അവിവാഹിതരും തൊഴിൽ രഹിതരുമായ കുട്ടികൾക്കുള്ള മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറുമാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുക്കുകയും മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടൻമാരുടെ മക്കൾക്ക് അപേക്ഷിക്കാം.
വരുമാന പരിധി ഇല്ല. എൻട്രൻസ് പരീക്ഷാ കമ്മീഷണർ നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കോച്ചിങ് നടത്തുന്ന സ്ഥാപന മേധാവിയുടെ പരീക്ഷാ കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രം, ഫീസടച്ചതിന്റെ അസ്സൽ രശീതി, ഡിസ്ചാർജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്. എസ്. എൽ. സി/ പ്ലസ്ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യണം. ആഗസ്റ്റ് 16നകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700069.
Kannur
പയ്യന്നൂർ പഴയ ബസ്റ്റാൻ്റ് നാളെ മുതൽ നാല് ദിവസം അടച്ചിടും

ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
പയ്യന്നൂർ: നഗരസഭ പഴയ ബസ്റ്റാൻ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ 29/4/25 ചൊവ്വാഴ്ച മുതൽ 4 ദിവസത്തേക്ക് അടച്ചിടും. പഴയ ബസ്റ്റാൻ്റിലേക്ക് വരുന്ന ബസുകൾ റൂറൽ ബാങ്ക് പരിസരത്ത് യാത്രക്കാരെ ഇറക്കി സ്റ്റേഡിയവും, പരിസരവും ഉപയോടപ്പെടുത്തി പാർക്ക് ചെയ്യണം. നഗരത്തിൽ ട്രാഫിക് പ്രശ്നം ഒഴിവാക്കുന്നതിനായി സമയമാകുമ്പോൾ മാത്രം യാത്രക്കാരെ കയറ്റുന്നതിന് റൂറൽ ബാങ്ക് പരിസരത്ത് എത്തിച്ചേരേണ്ടതാണ്.
Kannur
കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ ആഡംബര ക്രൂയിസ് യാത്ര

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ വയനാട്, കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിൽ ആഡംബര ക്രൂയിസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസിലാണ് യാത്ര. വൈകുന്നേരം മൂന്ന് മണിക്ക് ആഡംബര ക്രൂയ്സിൽ ബോർഡ് ചെയ്യും. അഞ്ച് മണിക്കൂർ യാത്രയിൽ ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ, മറ്റ് പരിപാടികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്.
Kannur
കെ.എസ്.ഇ.ബിയിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

കണ്ണൂർ: കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കെ എസ് ഇ ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ തീർപ്പാക്കാം. വിച്ഛേദിക്കപ്പെട്ട കണക്ഷൻ കുടിശ്ശിക അടച്ച് തീർത്ത് പുന:സ്ഥാപിക്കാനാകും. 10 വർഷത്തിന് മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശികക്ക് 4 ശതമാനം പലിശയും 2-5 വർഷത്തെ കുടിശികക്ക് 6 ശതമാനം പലിശയും അടക്കണം. പലിശത്തുക ആറ് തുല്യ ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽ കുടിശിക അടക്കുമ്പോൾ അഞ്ച് ശതമാനം ഇളവ് ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശികയും പദ്ധതിയിൽ ഉൾപ്പെടും. വിവരങ്ങൾക്ക്: ots.kseb.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്