സൈക്കോളജി അപ്രന്റീസ് നിയമനം

കണ്ണൂർ : കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിങ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളജ്, പയ്യന്നൂർ കോളജ്, സർ സയ്യിദ് കോളജ് തളിപ്പറമ്പ് എന്നിവിടങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു.
റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങൾക്ക്, 0497 2746175.