Connect with us

Kannur

അഴീക്കോട്ട് ഒരുക്കങ്ങൾ തകൃതി ; എന്നെത്തും കപ്പൽ

Published

on

Share our post

അ​ഴീ​ക്ക​ൽ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ ന​വീ​ക​ര​ണ​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി. ക​പ്പ​ൽ എ​ന്നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ നീ​ളു​ന്നു. ഇ​തു​വ​രെ കോ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളാ​ണ് തു​റ​മു​ഖ​ത്ത് ന​ട​ത്തി​യ​ത്.

കൊ​ച്ചി​യി​ലു​ള്ള​തുപോ​ലെ ആ​ളു​ക​ളു​മാ​യി ക​ട​ലി​ൽ സ​ഞ്ച​രി​ച്ച് തി​രി​ച്ചു​വ​രു​ന്ന നെ​ഫ്റ്റി​റ്റി സ​ർ​വി​സ് ഒ​രു​ക്കാ​നാ​ണ് ശ്ര​മം. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത മാ​സ​ത്തോ​ടെ സ​ർ​വി​സ് ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പോ​ർ​ട്ട് ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ പ്ര​തീ​ഷ് നാ​യ​ർ പ​റ​ഞ്ഞു. ബേ​പ്പൂ​ർ, അ​ഴീ​ക്ക​ൽ, കൊ​ല്ലം, വി​ഴി​ഞ്ഞം എ​ന്നീ പോ​ർ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ഇ​തി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​ഐ.​എ​സ്.​പി.​എ​സ് കോ​ഡി​നു​ള​ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ് ആ​ൻ​ഡ് പോ​ർ​ട്ട് ഫെ​സി​ലി​റ്റി സെ​ക്യൂ​രി​റ്റി (ഐ.​എ​സ്.​പി.​എ​സ്) കോ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​പ്പോ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യി ഇ​ന്ത്യ​ൻ ര​ജി​സ്ട്രാ​ർ ഓ​ഫ് ഷി​പ്പി​ങ്(​ഐ.​ആ​ർ.​എ​സ്), മ​ർ​ക്ക സ്റ്റൈ​ൽ മ​റൈ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ് (എം.​എം.​ഡി), നാ​വി​ക​സേ​ന, തീ​ര സം​ര​ക്ഷ​ണ സേ​ന എ​ന്നി​വ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു തു​റ​മു​ഖ​ത്തു നി​ർ​മാ​ണ, ന​വീ​ക​ര​ണ ജോ​ലി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തു​റ​മു​ഖ​ത്തെ അ​തി സു​ര​ക്ഷമേ​ഖ​ല​യാ​ക്കി മാ​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 16 സി.​സി.​ടി.​വി കാ​മ​റ​യും ബെ​ർ​ത്തി​ൽ വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും സ​ജ്ജ​മാ​ക്കി.

ചു​റ്റു​മ​തി​ലി​ന് മു​ക​ളി​ൽ മു​ള്ളു​വേ​ലി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി വൈ​കാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്നും ഇ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ സം​ഘം മും​ബൈ​യി​ൽനി​ന്നും ഈ ​ആ​ഴ്ച എ​ത്തു​മെ​ന്നും പ്ര​തീ​ഷ് നാ​യ​ർ പ​റ​ഞ്ഞു. മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ, വോ​ക്കി​ടോ​ക്കി, ബൈ​നോ​ക്കു​ല​ർ, അ​ലാം തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യി​ട്ടു​ണ്ട്.

ക​സ്റ്റം​സ്, ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സു​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ണ്. തു​റ​മു​ഖ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. ക​ണ്ടെ​യ്ന​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ 22 കോ​ടി ചി​ല​വി​ൽ 1000 ച​തു​ര​ശ്ര മീ​റ്റ​ർ വീ​തം വി​സ്തൃ​തി​യു​ള്ള നാ​ലു ഗോ​ഡൗ​ൺ നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി. ഇ​തി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്റെ നി​ർ​മാ​ണം വൈ​കാ​തെ തു​ട​ങ്ങും. ഇ​തി​നാ​യി അ​ഞ്ച​ര കോ​ടി രൂ​പ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന ഈ ​ആ​ഴ്ച

ഐ.​എ​സ്.​പി.​എ​സ് കോ​ഡ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ പ​രി​ശോ​ധ​ന ഈ ​ആ​ഴ്ച ന​ട​ന്നേ​ക്കും. ഇ​തി​നാ​യി കൊ​ച്ചി​യി​ൽ നി​ന്നു​ള്ള എം.​എം.​ഡി സം​ഘം എ​ത്തും. ആ​റു മാ​സ​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ കാ​ലാ​വ​ധി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു പു​തു​ക്കി ന​ൽ​കും.

കോ​ഡ് ല​ഭി​ക്കു​ന്ന​തോ​ടെ വി​ദേ​ശ കാ​ർ​ഗോ, പാ​സ​ഞ്ച​ർ ക​പ്പ​ലു​ക​ൾ അ​ഴീ​ക്ക​ലി​ലേ​ക്കെ​ത്തും. കേ​ര​ള​ത്തി​ൽ കൊ​ച്ചി, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ൾ​ക്കാ​ണ് നി​ല​വി​ൽ ഈ ​പ​ദ​വി​യു​ള്ള​ത്. ക​പ്പ​ലി​ൽ​നി​ന്ന് ച​ര​ക്കി​റ​ക്കാ​ൻ കൂ​റ്റ​ൻ ക്രെ​യി​ൻ, റീ​ച്ച് സ്റ്റാ​ക്ക​ർ, ട​ഗ്, മ​ണ​ൽ കു​ഴി​ച്ച് എ​ടു​ക്കാ​ൻ ഡ്ര​ഡ്ജ​ർ, തു​ട​ങ്ങി 50 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ട്ടു​വ​ർ​ഷ​മാ​യി തു​റ​മു​ഖ​ത്ത് വി​ശ്ര​മ​ത്തി​ലാ​ണ്.

2021ൽ ​പ​ത്തു​ത​വ​ണ ച​ര​ക്കു​ക​പ്പ​ൽ അ​ഴീ​ക്ക​ൽ-​കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തി​യെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ച​ര​ക്ക് മാ​ത്ര​മാ​ണ് അ​ഴീ​ക്ക​ലി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ക​പ്പ​ൽ ക​മ്പ​നി​ക്കു​ള്ള ഇ​ൻ​സെ​ന്റീ​വ് വൈ​കി​യ​തും കാ​ര​ണം സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ചു. എ​ട്ടു മാ​സം മു​മ്പ് ല​ക്ഷ​ദ്വീ​പി​ൽനി​ന്ന് അ​ഴീ​ക്ക​ൽ എ​ത്തി​യ ച​ര​ക്ക് ഉ​രു​വും ഒ​രു​മാ​സം അ​ഴീ​ക്ക​ൽ ത​ങ്ങി ച​ര​ക്ക് കി​ട്ടാ​തെ മ​ട​ങ്ങി.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!