ഹജ്ജ് വിമാനങ്ങൾ മസ്‌കത്ത് വഴി ക്രമീകരിച്ചു; ലഗേജ് പ്രശ്നത്തിനു പരിഹാരമാകും

കൊണ്ടോട്ടി: മദീനയിൽ ഉച്ച സമയത്തുള്ള ഉയർന്ന താപനില മൂലം കേരളത്തിലേക്കുള്ള ഹജ്ജ് വിമാനങ്ങൾ മസ്കത്ത് ഇടത്താവളമാക്കി സർവീസ് നടത്തുന്നു. ഉയർന്ന താപനിലയിൽ അമിത ഭരവുമായി പറന്നുയരാൻ എയർഇന്ത്യ എക്സ്പ്രെസ് വിമാനങ്ങൾക്കു കഴിയാത്തതിനാൽ നേരെത്തെ ലഗാജ് കുറച്ചാണ് ഭാരം ക്രമീകരിച്ചിരുന്നത്.
എന്നാൽ ഇന്ധനഭാരം കുറച്ച് മസ്‌കത്തിൽ ഇറങ്ങി, വീണ്ടും ഇന്ധനം നിറച്ചാണ് വിമാനം കരിപ്പൂരിലും കണ്ണൂരിലും എത്തുന്നത്. ഇതോടെ ഹാജിമാരുടെ ലഗേജുകൾ പൂർണ്ണമായും എത്തിക്കാനാകും. മദീനയുടെ ഉച്ച സമയത്തുള്ള ഉയർന്നചൂട് വായുമർദ്ദം കുറയ്ക്കുന്നതിനാൽ ചെറിയ വിമാനങ്ങൾക്ക് പൂർണ്ണവിമാനത്തോടെ പറക്കാനാവുന്നില്ല. ഇതു കാരണം ആദ്യ ഹജ്ജ് വിമാനങ്ങളിൽ മുഴുവൻ തീർത്തടകരുടെയും ലഗേജുകൾ എത്തിക്കാനായിരുന്നില്ല.
ഇത് ഹാജിമാർക്കും പ്രയാസങ്ങൾ സൃഷ്ഠിച്ചിരുന്നു .ഇതോടെയാണ് ഉച്ചയ്ക്ക് കരിപ്പൂർ ,കണ്ണൂർ വിമാനതവളങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങൾ ലഗേജുകൾ പൂർണ്ണമായും എടുത്ത് ഇന്ധനം കുറച്ച് മാസ്ക്കറ്റിലിറക്കി, വീണ്ടും ഇന്ധനം നിറച്ച് സർവീസ് നടത്തുന്നത്.
മദീനയിൽ നിന്ന് ഉച്ചസമയത്തല്ലാതെ വരുന്ന വിമാനങ്ങൾ നേരിട്ടാണ് കരിപ്പൂരിലും കണ്ണൂരിലുമെത്തുന്നത്. ഇന്നലെ വരെയായി കേരളത്തിൽ പത്ത് ഹജ്ജ് വിമാനങ്ങളിലായി 1,430ഹാജിമാർ നാട്ടിലെത്തി. നെടുമ്പാശേരിയിലേക്കുള്ള ഹജ്ജ് സർവീസുകൾ ഇന്നു മുതൽ ആരംഭിക്കും.