കർഷക അപേക്ഷ ക്ഷണിച്ചു

ചെറുപുഴ: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിപ്രകാരം ചെറുപുഴ പഞ്ചായത്തിന്റെ പരിധിയിൽ 25 സെന്റോ അതിൽ കൂടുതലോ ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചു പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ 2023-24 വർഷത്തെ നികുതിരസീത് കോപ്പി, ആധാർകാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം കൃഷിഭവനിൽ അപേക്ഷ നൽകണം.
10 വർഷത്തിൽ താഴെ പ്രായമുള്ള കൊക്കോകൃഷി ചെയ്യുന്ന കർഷകർ (കുറഞ്ഞത് 25സെന്റ്) കൃഷിഭവനിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം അപേക്ഷിക്കണം. 25 സെന്റ് ഭൂമിയിൽ ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്ത കർഷകർക്കും അപേക്ഷ നൽകാം.100 വാഴകൾ കൃഷി ചെയ്ത കർഷകർക്കും അപേക്ഷ നൽകാം. അപേക്ഷകൾ 25നകം കൃഷിഭവനിൽ ലഭിക്കണം.