കേരളത്തില്‍ അഞ്ചു മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിങ് കോളേജ് തുടങ്ങുന്നു

Share our post

കേരളത്തില്‍ അഞ്ചു നഴ്സിംഗ് കോളേജുകള്‍ക്ക് അനുമതി.പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്‌സിങ് കോളേജ് ആരംഭിക്കും.

കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉള്‍പ്പെടെ 5 മെഡിക്കല്‍ കോളേജുകളുടെ ഭാഗമായി നഴ്‌സിങ് കോളേജ് ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

5 നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്. เครดิตฟรีനാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്.

കാസര്‍ഗോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. കിടത്തിച്ചികിത്സ ആരംഭിച്ചാല്‍ മാത്രമേ മെഡിക്കല്‍ കമ്മിഷന്റെ അനുമതി തേടാനാകൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!