മറുനാടൻ മലയാളി ഓഫീസ്‌ പൂട്ടണം; നോട്ടീസ്‌ നൽകി തിരുവനന്തപുരം നഗരസഭ

Share our post

തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫിസ് പൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകി.

ഇതുവരെ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.

ഏഴ് ദിവസത്തിനകം ഓഫീസിലെ പ്രവർത്തനം നിർത്തി രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം നഗരസഭ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പുണ്ട്.

പട്ടത്തെ ഫ്ലാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മറുനാടന്‍ മലയാളിയുടെ വിശദീകരണം തള്ളിയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!