പേരാവൂർ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

പേരാവൂർ: ലയൺസ് പേരാവൂർ ടൗൺ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. കുന്നത്ത് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ജോസഫ് കുര്യൻ, ടോമി ജോസഫ്, സെബാസ്റ്റ്യൻ വർഗീസ്, ഡോ. വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ടോമി ജോസഫ്, സെക്രട്ടറി കെ. സദാനന്ദൻ, ഖജാഞ്ചി കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് ചുമതലയേറ്റത്.