കൊതുകിനെ സൂക്ഷിക്കണം, നിസ്സാരമല്ല ഡെങ്കിപ്പനി; 15 ദിവസം, പനിബാധിതർ 13,116

Share our post

കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത് 1014 പേർ. ഇതോടെ ഈ മാസം 15 വരെ പനി ബാധിച്ചു ചികിത്സ തേടിയവർ 13,116 ആയി. ജൂണിൽ ഇത് 8,294 പേരായിരുന്നു. പനിബാധിതരുടെ എണ്ണം 36 ശതമാനമാണ് ഉയർന്നത്.

പുതിയ ഡെങ്കിപ്പനി കേസില്ല. ഇതുവരെ 30 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി ഏഴുപേർ കൂടി ചികിത്സ തേടി. ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത് 118 പേരാണ്.

അ‍ഞ്ചു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് ആറു പേരാണ്. 3,435 പേർ വയറിളക്ക രോഗങ്ങൾക്കു ചികിത്സ തേടി.

കൊതുകിനെ സൂക്ഷിക്കണം; നിസ്സാരമല്ല ഡെങ്കിപ്പനി

∙ ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കുക
∙ ഫ്രിജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, മൃഗങ്ങൾക്കു തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റി കൊതുക് വളരുന്നില്ല എന്നുറപ്പാക്കുക.
∙ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.   കൊതുക്  കടക്കാത്തവിധം മൂടുക.

∙ എവിടെയും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്, ടെറസിലെയും സൺഷെയ്ഡിലേയും വെള്ളം   ഒഴുക്കിക്കളയുക.
∙ ഉപയോഗിക്കാത്ത കിണർ, കുളം, വെള്ളക്കെട്ട്, എന്നിവിടങ്ങളിൽ ഗപ്പി വളർത്തുക
∙ വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ കൊതുകുവല പിടിപ്പിക്കുക
∙ മാലിന്യം ഹരിത കർമ സേനയ്ക്കു കൈമാറുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!