പാലം പണി കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡ് മാറ്റിയില്ല; വഴിതെറ്റി വാഹനങ്ങൾ

ചാല : മൂന്നാംപാലം പണി കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡ് എടുത്തുമാറ്റാത്തത് വാഹനങ്ങളെ വഴിതെറ്റിക്കുന്നു. ചാല -കോയ്യോട് റോഡ് കവലയിലെ ബോർഡാണ് ഡ്രൈവർമാരെ വഴിതെറ്റിക്കുന്നത്.
മൂന്നാംപാലം അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ഭാരവണ്ടികൾ കോയ്യോട് വഴി പോകാനുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസത്തിലധികമായി. എന്നാൽ ഇതുവരെ ബോർഡ് എടുത്തുമാറ്റിയില്ല. ഇത് കാരണം ചരക്കുലോറികൾ കോയ്യോട് റോഡിലേക്ക് കയറുന്നു.
പിന്നീട് വളരെ ബുദ്ധിമുട്ടി പിറകോട്ടെടുത്താണ് വീണ്ടും കൂത്തുപറമ്പ് റോഡിലേക്ക് പോകുന്നത്. കോയ്യോടേക്കുള്ള ദിശകാണിക്കുന്ന ബോർഡ് മറച്ചാണ് ഇപ്പോഴും ഇതുള്ളത്.