മണ്‍സൂണ്‍ ചിലര്‍ക്കെങ്കിലും തീരാ ദുരിതങ്ങളുടെ കാലമാണെങ്കിലും അതി മനോഹരമായ ചില കാഴ്ചകളുടെ കൂടി കാലമാണ്.
അത്തരത്തില്‍ മണ്‍സൂണ്‍ കാലത്ത് കാണാന്‍ കഴിയുന്ന ഒരു മായിക കാഴ്ചയാണ് പതഞ്ഞൊഴുകുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം. മണ്‍സൂണ്‍ കാലത്താണ് ദൂത് സാഗര്‍ അതിന്റെ എല്ലാ ഭംഗിയോടും കൂടെ പതഞ്ഞൊഴുകുക.
ബാംഗ്ലൂരില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെ ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തില്‍ ഉള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നുകൂടിയാണിത്.
മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.
ഇടതൂര്‍ന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. മണ്‍സൂണ്‍ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിന്‍ കടന്നു പോകുന്ന കാഴ്ച അതിമനോഹരമാണ്. പല ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഈ ദൃശ്യം പകര്‍ത്താന്‍ വേണ്ടി മണ്‍സൂണ്‍ കാലത്ത് ദൂത് സാഗറിലെത്താറുണ്ട്.
ദൂത് സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ ആളുകള്‍ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. വനത്തിലൂടെയുള്ള ട്രെക്കിങും മറക്കാനാകാത്ത അനുഭവമായിരിക്കും.ദൂത് സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകള്‍ ഉണ്ട്. കാട്ടിലെ ശുദ്ധജലത്തിലൂടെയും പ്രകൃതി സൗന്ദര്യത്തിലൂടെയുമുള്ള മനോഹരമായ യാത്രയാണിത്.
നിലവില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ഈ മാസം അവസാനത്തോടെ ട്രെക്കിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യ വാരം വരെ ധൂത് സാഗര്‍, തംദി സുര്‍ള വെള്ളച്ചാട്ടങ്ങളിലേക്ക് പ്രത്യേക ട്രെക്കിംഗ് പാക്കേജുകള്‍ ഉണ്ടാകും.
പ്രധാനമായും രണ്ട് വഴികളിലൂടെ വെള്ളച്ചാട്ടത്തില്‍ എത്താന്‍ കഴിയും. കാസില്‍ റോക്ക് റൂട്ട്- റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള 14 കിലോമീറ്റര്‍ ട്രക്ക്. 6 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിരവധി ടണലുകളിലൂടെയും കടന്നുപോകാന്‍ സാധിക്കും.
കുല്ലേം റൂട്ട്- കുല്ലേം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടമുള്ളത്. കാസില്‍ റോക്ക് വെച്ചുനോക്കുമ്പോള്‍ കുറവ് സഞ്ചാരികള്‍ മാത്രമാണ് ഈ പാത തിരഞ്ഞെടുക്കാറ്. എന്നാല്‍ ദൂത് സാഗറിന് സമീപത്തൂടെ തീവണ്ടി കടുന്നുപോകുന്ന ചിത്രം എടുക്കാന്‍ ഈ റൂട്ടിലൂടെ പോകണം. അഞ്ച് മണിക്കൂറാണ് ഈ ട്രെക്കിന്റെ ദൈര്‍ഘ്യം.
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകൾ. ഇതിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കുന്നതിന് 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം.എമർജൻസി, ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്), എൻ.ഐ.സിയു (നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ്), പി ഐസിയു (പീഡിയാട്രിക് ഇന്‍റന്‍സീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 10 നകം അപേക്ഷ നല്‍കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്.
അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസിഫിക്കേഷന്‍ നേടിയിരിക്കണം. ഡാറ്റാ ഫ്ലോ പ്രോസസിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുന്‍ഗണന ലഭിക്കും. ഇതിനായുളള അഭിമുഖങ്ങള്‍ ഡിസംബറില്‍ നടക്കും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്് രജിസ്റ്റര്‍ ചെയ്യാം. 1950 രൂപ ഫീസും സൂപ്പര്‍ ഫൈനായി 250 രൂപയും അടയ്ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഒരു വര്‍ഷമാണ് പഠന കാലാവധി. താല്പര്യമുള്ളവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0497 2707699.