Connect with us

Kerala

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റര്‍ റീഡിംഗ്: അറിയിപ്പുമായി കെ.എസ്‌.ഇ.ബി

Published

on

Share our post

തിരുവനന്തപുരം: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റര്‍ റീഡിംഗുമായി ബന്ധപ്പെട്ട അറിയിപ്പുമായി കെ.എസ്‌.ഇ.ബി.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് കെ.എസ്‌.ഇ.ബി പറഞ്ഞു.

ദീര്‍ഘ കാലത്തേക്ക് വീട്/ സ്ഥാപനം പൂട്ടിപോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുൻകൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാൻ സൗകര്യപ്രദമായ രീതിയില്‍ എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റര്‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്‌.ഇ.ബി അഭ്യര്‍ത്ഥിച്ചു.


Share our post

Kerala

ആമ്പല്‍വസന്തം, മീന്‍പിടിത്തം; ഉൾനാടൻ കാഴ്ചകള്‍ ആസ്വദിക്കാം, ആലപ്പി റൂട്‌സുമായി കുടുംബശ്രീ

Published

on

Share our post

ആലപ്പുഴ: പതിവു സ്ഥലങ്ങള്‍ വിട്ട് കേരളത്തിന്റെ ഉള്‍നാടുകള്‍ കാണാന്‍ താത്പര്യമുണ്ടോ? എങ്കില്‍, കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതി സഹായിക്കും. നാട്ടിന്‍പുറത്തെ ടൂറിസം സംരംഭങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി നാട്ടുകാര്യങ്ങള്‍ നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണു ലക്ഷ്യം.കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി ആലപ്പുഴയില്‍ തുടങ്ങി. ‘ആലപ്പി റൂട്‌സ്’ എന്ന വനിതാ ടൂര്‍ ഓപ്പറേറ്റിങ് സംഘത്തിന്റെ പ്രവര്‍ത്തനവും തുടങ്ങി. സഞ്ചാരികളെയും സംരംഭകരെയും ബന്ധിപ്പിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ഇവരുടെ ജോലി.

കുട്ടനാട്ടിലെ നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. രാജസ്ഥാന്‍ സ്വദേശിനികളായ തനിഷയും അംബികയുമാണ് ഇതിന്റെ ഭാഗമായെത്തിയ ആദ്യ വിനോദസഞ്ചാരികള്‍. മൂന്നുദിവസത്തെ യാത്രയായിരുന്നു. വേമ്പനാട്ടുകായല്‍, വട്ടക്കായല്‍, ആലപ്പുഴ ബീച്ച് എന്നിവ കണ്ടും നാടന്‍ ഭക്ഷണം ആസ്വദിച്ചും ഇരുവരും മടങ്ങി.

ആലപ്പി റൂട്‌സ്

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുപ്പതോളം ടൂറിസം സംരംഭകരാണ് ഇതിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ആമ്പല്‍ വസന്തം, മീന്‍പിടിത്തം, കൃഷി, കയര്‍, കടലും കായലും ഇടത്തോടും ചേരുന്ന ജലടൂറിസം തുടങ്ങിയവ ഇതിലുള്‍പ്പെടും.സീസണ്‍ അനുസരിച്ചാകും പാക്കേജുകള്‍. വലിയ സംഘങ്ങള്‍ക്ക് ദിവസം 1,500 രൂപ (ഒരാള്‍ക്ക്) മുതലുള്ള പാക്കേജുണ്ട്. ആളുകളുടെ എണ്ണം, ദിവസം എന്നിവയനുസരിച്ച് ഇതു മാറാം. വിവരങ്ങള്‍ക്ക്: 8848012022.


Share our post
Continue Reading

Kerala

ജോലിക്കാരെ നിര്‍ത്തുമ്പോള്‍ വിശദമായി അന്വേഷിക്കണം; പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്

Published

on

Share our post

തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.

സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍

♦️വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

♦️വീട്ടുജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക.

♦️ജോലിക്കാര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ടെങ്കില്‍ പൊലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.

♦️വീടിന്റെ മുന്‍വാതിലില്‍ ‘പീപ്പ് ഹോള്‍’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

♦️അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.

♦️കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.

♦️ഒറ്റക്കാണ്  താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെ അറിയിക്കുക.

♦️ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക.


Share our post
Continue Reading

Kerala

മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ഇനി ആധാർ മുഖേന; മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതം

Published

on

Share our post

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ് അപ്ഡേറ്റ് ചെയ്യാൻ അവസരം. ആർ ടി ഒ-ജോയൻ്റ് ആർ ടി ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകൾ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒടിപി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.

ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാൽ ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സ്വീകരിച്ച് നടപടികൾ പുർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!