അടക്കാത്തോട്-ശാന്തിഗിരി റോഡ് തകർന്നു

കേളകം : അടക്കാത്തോട്-ശാന്തിഗിരി റോഡ് തകർന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ല. റോഡിലെ കുഴികളിൽ വെള്ളം കെട്ടികിടക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
വിനോദസഞ്ചാരകേന്ദ്രമായ പാലുകാച്ചിയിലേക്ക് പോകുന്ന സഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെയുള്ള വാഹനയാത്രക്കാരാണ് റോഡിന്റെ ശോച്യാവസ്ഥമൂലം വലയുന്നത്. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡ് വിനോദസഞ്ചാരമേഖലയ്ക്കും വലിയ തിരിച്ചടിയാണ്. ശോച്യാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.