പത്താംതരം തുല്യതാ പരീക്ഷ: 27വരെ ഫീസടക്കാം

പത്താംതരം തുല്യതാ പൊതു പരീക്ഷക്ക് ജൂലൈ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും ഫീസടക്കാം. റഗുലർ വിഭാഗത്തിന് 750 രൂപയാണ് പരീക്ഷാ ഫീസ്. മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി പരാജയപ്പെട്ടവർക്ക് 100 രൂപയാണ് ഫീസ്. അപേക്ഷ ഓൺലൈനായി നൽകി കൺഫർമേഷൻ നടത്തിയശേഷം പ്രിന്റൗട്ട് രേഖകൾ സഹിതം പരീക്ഷാ ഫീസോടെ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നൽകണം. പൊതുപരീക്ഷ സെപ്റ്റംബർ 11ന് തുടങ്ങി 20ന് അവസാനിക്കും.
കണ്ണൂർ ഗവ. മുനിസിപ്പൽ ഹൈസ്‌കൂൾ, കല്ല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മാത്തിൽ ഗവ. ഹൈസ്‌കൂൾ, ഇരിക്കൂർ ഗവ. ഹൈസ്‌കൂൾ, ചാവശ്ശേരി ഗവ. ഹൈസ്‌കൂൾ, പേരാവൂർ സെയ്ന്റ് ജോസഫ് ഹൈസ്‌കൂൾ, കൂത്തുപറമ്പ് ഗവ. ഹൈസ്‌കൂൾ, തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഫോൺ: 0497 2707699.