അധികതുക ഈടാക്കുന്നില്ല: കെ.എസ്.ഇ.ബി
തിരുവനന്തപുരം: നിലവിലെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം വൈദ്യുതി ഉപഭോക്താക്കൾ അടയ്‌ക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതിന് അനുസരിച്ചാണ് സെക്യൂരിറ്റി ഡെപ്പോസിറ്റിലും വർദ്ധന വരുത്തിയത്. ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാനൊരുങ്ങുന്നു എന്ന പ്രചാരണം ശരിയല്ല.
ശമ്പള, പെൻഷൻ വിഹിതം വരുമാനത്തിന്റെ 26.77% ആയിരുന്നത് 46.59 ആയി എന്ന പ്രചാരണവും ശരിയല്ല. വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 26ശതമാനത്തിലധികം ചെലവ് ശമ്പളത്തിന് വരുന്നില്ല.