ആറന്‍മുള സദ്യയുണ്ട് തീര്‍ത്ഥാടന യാത്രയുമായി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി

കണ്ണൂര്‍ : ആറന്‍മുള സദ്യയുണ്ട് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ അവസരമൊരുക്കി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥാടനയാത്ര ‘ എന്ന യാത്ര സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂര്‍, തിരുവാറന്‍മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങള്‍, മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം, കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കും. ആറന്‍മുള വള്ള സദ്യയില്‍ പങ്കെടുക്കാനും അസരമൊരുക്കും. ജൂലൈ 28ന് രാവിലെ 5.30ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരില്‍ ഹോട്ടലില്‍ താമസിക്കുന്നു. രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനവും വള്ള സദ്യയിലും പങ്കെടുത്ത് വൈകിട്ട് തിരിച്ച് കണ്ണൂരിലേക്ക്. ഞായര്‍ രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.