ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

മലബാർ കാൻസർ സെന്ററിലെ നഴ്സിങ് കോളജ്, ഇൻസ്റ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ് ആൻഡ് റിസർച്ചിൽ ഈ വർഷത്തെ ഒരു വർഷ നഴ്സിങ് സ്പെഷ്യൽറ്റി കോഴ്സായ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്ങിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

31ന് വൈകിട്ട് 4.30ന് അകം അപേക്ഷ സമർപ്പിക്കണം. 0490 2399243, 8606671454.കെൽട്രോണിന്റെ തളിപ്പറമ്പ്/തലശ്ശേരി നോളജ് സെന്ററിൽ എല്ലാ വിദ്യാർഥികൾക്കും ഫീസ് ഇളവോടു കൂടി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 8136802304.

ജില്ലാ പഞ്ചായത്ത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന ‘ഒരു ഗ്രാമപഞ്ചായത്തിൽ ഒരു സംരംഭം’ പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. പ്രോജക്ടിന്റെ 75 ശതമാനം രൂപയായിരിക്കും സബ്‌സിഡിയായി അനുവദിക്കുക. 31നകം ജില്ലാ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ ലഭ്യമാക്കണം. 0497 2702080.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!