കോളേജ് വിദ്യാർഥിനിയുടെ മരണം മാനസിക പീഡനം മൂലമെന്ന് ആരോപണം; യുവാവിന്റെ പേരിൽ പരാതി

വടകര: കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിനെതിരേ മാനസികപീഡനമാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെയാണ് (19) വെള്ളിയാഴ്ച വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ചോമ്പാല സ്വദേശിയായ യുവാവുമായി മാളവിക പ്രണയത്തിലായിരുന്നെന്നും ഇയാളുടെ മാനസികപീഡനം മൂലമാണ് മാളവിക ആത്മഹത്യചെയ്തതെന്നുമാണ് പിതാവ് മുകേഷ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. മുകേഷ് കുമാർ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി.