വിമാനത്താവളത്തിൽ പോകുന്നവർ ഇനി ഈ സാധനങ്ങൾ കൊണ്ടുപോകരുത്; പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Share our post

ശംഖുംമുഖം: ചെക്ക് ഇൻ ബാഗേജിൽ നിരോധിത വസ്‌തുക്കൾ കൊണ്ടുപോകുന്നത് നിയന്ത്രിക്കാൻ പരിശോധന ഊർജിതമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ബാഗേജിലെ നിരോധിത വസ്തുക്കൾ വേഗം കണ്ടെത്താൻ ഇൻലൈൻ റിമോട്ട് ബാഗേജ് സ്‌ക്രീനിംഗ് ഏർപ്പെടുത്തി.

ഏപ്രിലിൽ – 1012,​ മേയിൽ – 1201,​ ജൂണിൽ 1135 എണ്ണം നിരോധനമുള്ള ഉത്പന്നങ്ങൾ കണ്ടെത്തിയിരുന്നു.ബാറ്ററികളും പവർ ബാങ്കുകളും ഉൾപ്പെടെയുള്ള ചില ഇനങ്ങൾ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ക്യാബിൻ ബാഗേജായി കൊണ്ടുപോകാൻ അനുവദിച്ചിട്ടുണ്ട്.

എന്നാൽ ഇ-സിഗരറ്റുകൾ ഉൾപ്പെടെയുള്ളവ പൂർണമായും നിരോധിച്ചു.നിരോധിക്കപ്പെട്ടത്ലൈറ്റർ, തീപ്പെട്ടി, കൊപ്ര, ഇ– സിഗരറ്റ്, കീടനാശിനി, കർപ്പൂരം, സ്‌പ്രേ പെയിന്റ്, കുരുമുളക് സ്‌പ്രേ, ക്രാക്കർ, ജി.പി.എസ് ട്രാക്കർ.ക്യാബിൻ ബാഗേജിൽ മാത്രം അനുവദിക്കുന്നവബാറ്ററി, പവർ ബാങ്ക്, ലാപ്‌ടോപ്, ക്യാമറ, മൊബൈൽ ബാറ്ററി, ഡ്രൈ ഐസ്, ഓക്സിജൻ സിലിണ്ടർ (അഞ്ചു കിലോവരെ).ചെക്ക് ഇൻ ബാഗേജിൽ മാത്രം അനുവദിക്കുന്നവ:ആയോധനകല ആയുധങ്ങൾ, സുഗന്ധവ്യഞ്ജനപ്പൊടികൾ, ഉപകരണങ്ങൾ, കളിപ്പാട്ടം, മൂർച്ചയുള്ളവ, കയറും ലഗേജ് ചെയിനുകളും,എണ്ണ (പരമാവധി അഞ്ചു ലിറ്റർ), തെർമോമീറ്റർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!