Connect with us

India

ചന്ദ്രയാന്‍ -3 വിക്ഷേപണം കാണാം ലൈവായി

Published

on

Share our post

ചന്ദ്രയാന്‍ -3 ദൗത്യത്തിന് ഒരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2.35 നാണ് വിക്ഷേപണം. ഈ വിക്ഷേപണം തത്സമയം കാണാനുള്ള സൗകര്യമുണ്ട്. ഐ.എസ്.ആര്‍.ഒ വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും ദൗത്യം തത്സമയം സംപ്രേഷണം ചെയ്യും.

വെബ്സൈറ്റ്  :  https://www.isro.gov.in/index.html

യുട്യൂബ്  :  https://www.youtube.com/live/q2ueCg9bvvQ?feature=share


Share our post

India

കോവിഡിന് ശേഷം ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സിയോട് പ്രിയം; അഞ്ചുവര്‍ഷം കൊണ്ട് വരുമാനത്തിൽ വൻ വര്‍ധനവ്

Published

on

Share our post

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്‍. ഫസ്റ്റ് ക്ലാസ്, ടു ടയര്‍, ത്രീ ടയര്‍, ചെയര്‍കാര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള എ.സി. കോച്ചുകളുടേയും ആകെ കണക്കാണ് ഇത്. ബജറ്റ് രേഖകള്‍ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.2019-2020 വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 36 ശതമാനം അതായത് ഏകദേശം മൂന്നിലൊന്ന് മാത്രമാണ് എ.സി. അതേസമയം ആകെ വരുമാനത്തിന്റെ 58 ശതമാനവും റെയില്‍വേ നേടിയത് സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നാണ്. ഇക്കാലയളവില്‍ 50,669 കോടി രൂപയായിരുന്നു യാത്രക്കാരില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം.

ഈ കണക്കുകളാണ് ഇപ്പോള്‍ നേരെ തിരിഞ്ഞത്. 2024-2025 വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 54 ശതമാനവും എ.സി. ക്ലാസ്സുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നുള്ള വരുമാനം 41 ശതമാനം മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെക്കന്‍ഡ് ക്ലാസ് മെയില്‍/എക്‌സ്പ്രസ്, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി. ഇതര വിഭാഗം. ഈ വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനം 80,000 കോടി രൂപയാകും എന്നാണ് കണക്കാക്കുന്നത്.എ.സി. ക്ലാസിലെ യാത്രക്കാരുടെ ശതമാനം ഇപ്പോഴും ഒറ്റയക്കം തന്നെയാണെങ്കിലും 2024-2025 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 38 കോടിയായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പ് ഇത് 18 കോടി മാത്രമായിരുന്നു. 2019-20 വര്‍ഷത്തില്‍ ആകെ യാത്രക്കാരുടെ 2.2 ശതമാനമായിരുന്നു എ.സി. ക്ലാസ് യാത്രക്കാര്‍. 809 കോടി പേരാണ് ആ വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്തത്. 2024-2025 വര്‍ഷം 727 കോടി യാത്രക്കാര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ അതിന്റെ 5.2 ശതമാനം മാത്രമാണ് എ.സി. ക്ലാസിലെ യാത്രക്കാര്‍.


Share our post
Continue Reading

India

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

Published

on

Share our post

ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.


Share our post
Continue Reading

India

യു.എ.ഇയിൽ ബിസിനസ്​ അവസരം തേടുന്നവർക്കും നിക്ഷേപകർക്കും​ ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അ​പേ​ക്ഷ​ക​ൻ യു​എഇ​യി​ൽ ബി​സി​ന​സ്​ സാ​ധ്യ​ത തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മേ​ഖ​ല​യി​ൽ യോ​ഗ്യ​ത​യു​ള്ള പ്ര​ഫ​ഷ​ന​ലാ​യി​രി​ക്ക​ണം.

ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം, യുഎ.ഇ​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രി​ക്ക​ണം, തു​ട​ർ​ന്നു​ള്ള യാ​ത്ര​ക്കോ രാ​ജ്യ​ത്തു​നി​ന്ന് തി​രി​ച്ചു​പോ​കു​ന്ന​തി​നോ ക​ൺ​ഫേം ടി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം എ​ന്നി​വ​യാണ് നിബന്ധനകൾ. യുഎഇയുടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും മൂ​ല​ധ​ന ഉ​ട​മ​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യു.എ.ഇ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒരുക്കിയിട്ടുള്ളതെന്ന്​ ഐ.സി.പി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​യീ​ദ് അ​ൽ ഖൈ​ലി പ​റ​ഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!