മധുരപ്രിയർ അറിയാൻ : പഞ്ചസാരയുടെ അമിതോപയോഗത്തിന്റെ പാർശ്വഫലങ്ങൾ ഇതാ

Share our post

മധുരപാനീയങ്ങൾ, മധുരം േചർത്ത പാലുൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, ബേക്ക് ചെയ്ത ഭക്ഷണങ്ങൾ ഇവയെല്ലാം പഞ്ചസാര കൂടുതൽ ചേർത്ത ഭക്ഷ്യവസ്തുക്കളാണ്. ബ്രഡ്, ടൊമാറ്റോസോസ്, പ്രോട്ടീൻ ബാറുകൾ തുടങ്ങി രുചികരമായ ഭക്ഷ്യവസ്തുക്കളിലും മധുരം ചേർക്കുന്നുണ്ട്. എന്തായാലും മധുരം അധികമായാൽ അത് ആരോഗ്യത്തിനു ദോഷം ചെയ്യും.

∙ പൊണ്ണത്തടി
അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം കൂട്ടും. പൊണ്ണത്തടി വരാൻ ഇത് കാരണമാകും.

∙ മുഖക്കുരു
പഞ്ചസാര ഏതു രൂപത്തിലും ആയിക്കൊള്ളട്ടെ, അത് ഹോർമോണുകളെ ബാധിക്കും. ഇൻഫ്ലമേഷനു കാരണമാകും. ഇതു രണ്ടും മുഖക്കുരു ഉണ്ടാക്കും. സംസ്കരിച്ച, പ്രോസസ് ചെയ്ത കാർബ്സ് ആയ വെളുത്ത പഞ്ചസാര, രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്നു കൂടാൻ കാരണമാകും.

∙ പ്രായമാകൽ
പഞ്ചസാരയുടെ ഗ്ലൈക്കേഷൻ ചർമത്തെ ദോഷകരമായി ബാധിക്കും. രക്തത്തിലെ പഞ്ചസാര പ്രോട്ടീനുമായി ചേരുമ്പോൾ അ‍‍ഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്സ് (AGES) എന്ന ഒരുതരം അപകടകരമായ ഫ്രീറാഡിക്കലുകൾ സൃഷ്ടിക്കപ്പെടുന്നു.

∙ കുറഞ്ഞ ഊർജം
പഞ്ചസാരയുടെയും പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റിന്റെയും ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു. പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുകയും ഇത് മൂലം ഷുഗർ രക്തത്തിലൂടെ കോശങ്ങളിലെത്തുകയും ചെയ്യും.

∙ പല്ലിന് കേട്
പഞ്ചസാരയും പല്ലിന്റെ കേടും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. മധുരം അടങ്ങിയ ഭക്ഷണത്തിൽ അടങ്ങിയ സംയുക്തങ്ങൾ ഉമിനീരും വായിലെ സൂക്ഷ്മാണുക്കളുമായി ചേരുന്നു. ഇതിന്റെ ഫലമായി പല്ലിൽ പ്ലേക്ക് രൂപപ്പെടും.

പഞ്ചസാരയുടെ അമിതോപയോഗം മുഖക്കുരു വരാനും ശരീരഭാരം കൂടാനും എല്ലാം കാരണമാകും. മാത്രമല്ല ഹൃദ്രോഗസാധ്യതയും ടൈപ്പ് 2 പ്രമേഹസാധ്യതയും വർധിക്കാനും പഞ്ചസാരയുടെ ഉപയോഗം കാരണമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!