ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Share our post

കല്‍പ്പറ്റ : വയനാട് ജില്ലയിലെ മടക്കി മലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെയാണ് ഫോൺ അടുത്ത് വെച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഫോണിൽ നിന്നും ശബ്ദം കേട്ട ഉണർന്ന സിനാൻ ഉടനെ മൊബൈൽ ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!