Kannur
‘ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സംരംഭം’ പദ്ധതി; വനിതകള്‍ക്ക് അപേക്ഷിക്കാം

കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന ‘ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സംരംഭം’ . ഭാഗമാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകള്‍, ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജകടിന്റെ 75 ശതമാനം രൂപയായിരിക്കും സബ്‌സിഡിയായി അനുവദിക്കുക. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിലും ലഭിക്കും. ജൂലൈ 31നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0497 2702080.
Kannur
നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.
Kannur
ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.
സർവീസുകൾ റദ്ദാക്കി
പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർവീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.
Kannur
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്