ഡി.വൈ.എഫ്.ഐയുടെ ജനകീയ ആംബുലന്‍സ് സർവീസ് തുടങ്ങി

മട്ടന്നൂര്‍: ഡി.വൈ.എഫ്.ഐ പട്ടാന്നൂര്‍ മേഖലാ കമ്മിറ്റി ജനകീയ ഫണ്ട് ശേഖരണത്തിലൂടെ വാങ്ങിയ ആംബുലൻസ് കൊളപ്പയില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. വീടുകളില്‍ ഹുണ്ടികപ്പെട്ടി സ്ഥാപിച്ചും വിവാഹം, പിറന്നാള്‍ പോലുള്ള പ്രത്യേക ദിനങ്ങളില്‍ സുമനസുകള്‍ നല്‍കുന്ന തുക സമാഹരിച്ചുമാണ് ആംബുലന്‍സ് വാങ്ങിയത്.
കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. രക്തദാന ഡയറക്ടറി ജില്ലാ സെക്രട്ടറി സരിന്‍ ശശി പ്രകാശിപ്പിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി എം. രതീഷ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ്, ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, പ്രസിഡന്റ് സി. ലജീഷ്, ജില്ലാ കമ്മിറ്റിയംഗം കെ.പി. ഷജീറ, ലോക്കല്‍ സെക്രട്ടറി പി.വി. ആനന്ദബാബു, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, എം. ശീകേഷ്, കെ.പി. ജാബിര്‍, മേഖലാ സെക്രട്ടറി എന്‍. ഷിനു എന്നിവര്‍ സംസാരിച്ചു.