കേരളത്തിലെ 30 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കും

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ 30 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന്‌ റെയിൽവേ. പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനിലായി 15 വീതം സ്‌റ്റേഷനിലാണ്‌ വികസന പ്രവർത്തനം നടത്തുക. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എ.ബി.എസ്‌.എസ്‌) കീഴിലാണ്‌ സ്‌റ്റേഷൻ നവീകരണം.

തിരുവനന്തപുരം ഡിവിഷനിൽ നവീകരിക്കുന്ന സ്‌റ്റേഷനുകൾ:

നാഗർകോവിൽ ജങ്‌ഷൻ, നെയ്യാറ്റിൻകര, കുഴിത്തുറ, ചിറയിൻകീഴ്‌, കായംകുളം, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, ഏറ്റുമാനൂർ, തൃപ്പുണിത്തുറ, ആലപ്പുഴ, ചാലക്കുടി, അങ്കമാലി, കാലടി, ഗുരുവായൂർ, വടക്കാഞ്ചേരി. പാലക്കാട്‌ ഡിവിഷനുകീഴിൽ നവീകരിക്കുന്ന സ്‌റ്റേഷനുകൾ: ഷൊർണ്ണൂർ ജങ്‌ഷൻ, തലശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്‌, കാസർകോട്‌, മാഹി, പരപ്പനങ്ങാടി, ഫറോക്ക്‌, അങ്ങാടിപ്പുറം.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പാലക്കാട്‌ ഡിവിഷനിലെ 26 പ്രവൃത്തിക്ക്‌ 195 .54 കോടിയും തിരുവനന്തപുരം ഡിവിഷനിലെ 15 പ്രവൃത്തിക്കായി 108 കോടിയും അനുവദിച്ചു. ദക്ഷിണ റെയിൽവേയിലെ മറ്റ്‌നാലു റെയിൽവേ ഡിവിഷനിലെ 60 സ്‌റ്റേഷനും നവീകരിക്കും. 15 വീതം സ്‌റ്റേഷനാണ്‌ നവീകരിക്കുക. മൊത്തം പദ്ധതിക്കായി 934 കോടി രൂപയാണ്‌ അനുവദിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!