വിദ്യാര്‍ഥികളുമായി പോയ ഓട്ടോയില്‍ കാട്ടുപന്നിയിടിച്ച് അപകടം; വനിതാ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.