പേരാവൂരിനെ മാലിന്യമുക്തമാക്കാം; ഫോട്ടോ എടുത്തയക്കൂ 2500 രൂപ നേടൂ

പേരാവൂർ: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന നൂതന ആശയം പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും പ്രാബല്യത്തിൽ. പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചറിയുന്നതോ, നിക്ഷേപിക്കുന്നതോ, ദ്രവ മാലിന്യം ഒഴുക്കിക്കളയുന്നതോ കണ്ടാൽ ഫോട്ടോയെടുത്ത് വാട്സ്ആപ് നമ്പറിലോ ഇ-മെയിൽ ഐഡി വഴിയോ അറിയിച്ചാൽ പിഴ തുകയുടെ 25 ശതമാനമോ കൂടിയാൽ 2500 രൂപയോ പാരിതോഷികം ലഭിക്കും. അതാത് പഞ്ചായത്തിന്റെ പരിധിയിലെ കുറ്റകൃത്യങ്ങൾ താഴെ നൽകിയ വാട്സ്ആപ് നമ്പറിലും ഇ-മെയിൽ ഐഡിയിലും അറിയിക്കാവുന്നതാണ്. ഫോട്ടോ അയക്കുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും പാരിതോഷികം ഏഴ് ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.
മാലൂർ
9605261350 malurpanchayath@gmail.com,
പേരാവൂർ
9847965825. secretary.pvrgp@gmail.com,
മുഴക്കുന്ന്
9496361196, secmgp@gmail.com,
കൊട്ടിയൂർ
8921321476, kottiyoorgp@gmail.com,
കണിച്ചാർ
9447950350, 9526742146, kanichargpwarroom@gmail.com,
കേളകം
8281989154, seckelakam@gmail.com,
കോളയാട്
9495067244, kolayadgp@gmail.com