നോർത്ത് ഈസ്റ്റേൺ റെയിൽവേയില്‍ അപ്രന്റിസ്‌: 1104 ഒഴിവുകള്‍

Share our post

ഉത്തർപ്രദേശിലെ ഗൊരഖ്പുർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേ, അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1104 ഒഴിവുണ്ട്. ഗൊരഖ്പുർ, ഇസ്സത് നഗർ, ലഖ്നൗ, ഗോണ്ട, വാരാണസി എന്നീ കേന്ദ്രങ്ങളിലെ വർക്ക്‌ഷോപ്പ്/യൂണിറ്റുകളിലായിരിക്കും പരിശീലനം. ഒരു വർഷമാണ് പരിശീലന കാലാവധി. കാൺപുർ ആർ.ഡി.എ.ടി.യിലെ രജിസ്ട്രേഷൻ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

ട്രേഡുകൾ
ഫിറ്റർ, വെൽഡർ, ഇലക്‌ട്രീഷ്യൻ, കാർപ്പെന്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടർണർ, മെക്കാനിക്, ഡീസൽ മെക്കാനിക്, ട്രിമ്മർ.
പ്രായം: 02.08.2023-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്.

യോഗ്യത
50 ശതമാനം മാർക്കോടെ പത്താംക്ലാസ്/ഹൈസ്കൂൾ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. 03.07.2023-നകം നേടിയതായിരിക്കണം യോഗ്യത.അവസാനതീയതി: ഓഗസ്റ്റ് രണ്ട്. വിവരങ്ങൾക്ക്: ner.indianrailways.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!