പോക്സോ കേസ് പ്രതി പോലീസുകാരനെ ആക്രമിച്ചു

ഇടുക്കി: തൊടുപുഴയില്‍ പോലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം. മുഖത്ത് അടിയേറ്റ പോലീസുകാരന്റെ പല്ല് ഒടിഞ്ഞിട്ടുണ്ട്. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അഭിജിത്താണ് പോലീസിനെ ആക്രമിച്ചത്. കേസില്‍ ചൊവ്വാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്.
കോടതി ഇയാളെ റിമാന്റ് ചെയ്തതോടെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി ഭക്ഷണം കഴിക്കാന്‍ കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്നു അക്രമം. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ എല്ലാവരും ചേര്‍ന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.