Kannur
മൂന്നുമാസത്തിൽ കോർപറേഷന് കിട്ടിയത് അഞ്ച് ലക്ഷം: കുറയാതെ പ്ളാസ്റ്റിക് പ്രേമം
കണ്ണൂർ:പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ വലിച്ചെറിയുന്ന രീതി നഗരത്തിൽ വ്യാപകമാകുന്നു. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിലാണ് ഒളിഞ്ഞും പതിഞ്ഞും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതും കെട്ടുകളാക്കി ആരും കാണാതെ നഗരത്തിൽ പലയിടങ്ങളിലായി നിക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഓവുചാലുകളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതും പിടികൂടിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരിബാഗുകളും പല കടകളിലും വ്യാപകമായി ഉപയോഗിക്കുന്നതായി അധികൃതർ പറഞ്ഞു.ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അഞ്ച് ലക്ഷം രൂപ പിഴയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഈടാക്കിയത്.
ദിവസവും അഞ്ച് മുതൽ പത്ത് വരെ ഗുരുതര വീഴ്ച്ചകൾ കണ്ടെത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.പ്ലാസ്റ്റിക് കാര്യബാഗുകളും പുനരുപയോഗിക്കാൻ കഴിയാത്ത വസ്തുക്കളുടെയും വിൽപ്പന പൂർണമായും നിരോധിച്ച് ഉത്തരവുണ്ടായെങ്കിലും ഇപ്പോഴും വൻതോതിൽ പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ വിപണിയിൽ സുലഭമാണ്.
രാത്രിയാവട്ടെ, കത്തിക്കാം
നഗരത്തിലെ വിവിധ പാർക്കുകളിൽ ഉൾപ്പെടെ രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നതും സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. ആഴ്ച്ചകൾക്ക് മുൻപ് കോർപ്പറേഷൻ പരിധിയിലെ ഒരു കല്ല്യാണ വീട്ടിലെ മാലിന്യങ്ങൾഗുഡ്സ് ഓട്ടോയിൽ കൊണ്ട് വന്ന് ആരും കാണാതെ വഴിയിൽ കൊണ്ടു തള്ളുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഈ കേസിൽ അധികൃതർ പിഴയും ഈടാക്കിയിരുന്നു .ഇന്ധിരാഗാന്ധി റോഡ്,പയ്യാമ്പലം,പഴയ ബസ് സ്റ്റാന്റ് ജംഗ്ഷൺ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുത്തിട്ടുണ്ട്.
നിരോധിത പ്ളാസ്റ്റിക്കിൽ ഉയർന്ന പിഴ : 10000
50 രൂപയോ, ഹരിത കർമ്മസേനയ്ക്കോ!
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 50 രൂപ നൽകി ഹരിതകർമ്മ സേനയെ ഏൽപ്പിക്കാൻ മടിയാണ് പലർക്കും. പേപ്പറുകൾ പോലും നിയമപ്രകാരം കത്തിക്കാൻ പാടില്ലെന്നിരിക്കെ പ്ളാസ്റ്റിക് കത്തിക്കുകയാണ് പലരും. പ്രതിദിനം ടൺക്കണക്കിന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഹരിതസേന പ്രവർത്തകർ ശേഖരിക്കുന്നുണ്ട്.
എന്നാൽ ഒരു വിഭാഗം ആളുകൾ ഹരിത കർമ്മസേനയുടെ പ്രവർത്തനത്തോട് സഹകരിക്കുന്നില്ല. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് കൗൺസിലർമാരോട് വീടുകളിൽ കയറി ബോധവൽക്കരണം നടത്തണമെന്നും ഹരിത കർമ്മ സേനയുമായി സഹകരിക്കാത്തവർക്കെതിരെ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു.
കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു.മൂന്ന് മാസത്തിനിടെ അഞ്ച് ലക്ഷം പിഴ ഈടാക്കി.
Breaking News
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും
കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.
50-അംഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.
Breaking News
തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന് ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന് ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.
പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.
Kannur
കൊതിയൂറും വിഭവങ്ങളുമായി പയ്യാമ്പലത്ത് കുടുംബശ്രീ ഭക്ഷ്യ മേള
കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷനും നബാർഡും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യ മേള രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര വിശിഷ്ടാതിഥിയായി.അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ, മുളയരി പായസം, ഊരുകാപ്പി, പഞ്ചാരപ്പാറ്റ, സീർ പത്തൽ, മന്തി, കിളിപോയി സർബത്ത്, മുഹബ്ബത്ത് സർബത്ത്, മുള സർബത്ത്, ടെണ്ടർ കോക്കനട്ട് പുഡിങ്, റാഫെലോ പുഡിങ്, ഉത്തരേന്ത്യൻ വിഭവങ്ങളായ സേവ് പുരി, ദഹി പുരി, പാനി പുരി, നാടൻ വിഭവങ്ങളായ കപ്പ, മീൻ കറി തുടങ്ങി വിവിധ വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
കണ്ണൂർ കോർപറേഷൻ മില്ലെനിയം സ്റ്റാൾ, അട്ടപ്പാടി വനസുന്ദരി സ്റ്റാൾ, കണ്ണപുരം സി.ഡി.എസ്, സൂര്യോദയം, കണ്ണൂർ കോർപറേഷൻ ഖാന പീന, ദുആ ബേക്ക്സ്ചാല, പയ്യാമ്പലം മോളീസ്, എടക്കാട് സാന്ത്വനം, തളിപ്പറമ്പ ഷെഫീസ് ഫുഡ്,കഞ്ഞിരോട് സി.ഡി.എസ് സ്റ്റാൾ, സൂപ്പർ ടേസ്റ്റ് തളിപ്പറമ്പ്,കല്ലൂസ് പയ്യന്നൂർ,സിറ്റി കാറ്ററിംഗ് മലപ്പുറം,ഡബ്ല്യു.എൽ ഹോംമേയ്ഡ് കഫെ തലശ്ശേരി എന്നീ കുടുംബശ്രീ സംരഭകരുടെ ഫുഡ് കോർട്ടുകളാണ് മേളയിലുള്ളത്.ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, യുവ കേരളം, സാഗർ മാല പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “എസ്പിരിറ്റ് ജീൻ 25 ” അലുമിനി മീറ്റും സംഘടിപ്പിച്ചു. മികച്ച ജോലിയിൽ തുടരുന്ന പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സിനിമാറ്റിക് ഡാൻസ്, വായ്ത്താരി, നാട്ടറിവ് കലാവേദി അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ എന്നിവയും അരങ്ങേറി.
എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പയ്യാമ്പലത്ത് നടന്ന ചടങ്ങിൽകണ്ണൂർ കോർപറേഷൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.യു ജയസൂര്യ, കെ.പി അനിത, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, അസി. കോ ഓർഡിനേറ്റർ കെ വിജിത്ത്, ചിറക്കൽ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ പി സാജിത, കോർപറേഷൻ സിഡിഎസ് ചെയർപേഴ്സൺ ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു