ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍; സംഭവം നാദാപുരത്ത്

കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.
വീടിനടുത്തുളള പറമ്പിലുള്ള കുളിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അയല്‍വാസി നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)