സുഭിഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി അപേക്ഷ ക്ഷണിച്ചു

Share our post

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്‍, അനബാസ്), ശുദ്ധജല കാര്‍പ്പ് മത്സ്യകൃഷി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാല്‍, ആസാം വാള, അനബാസ്), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനബാസ്), ബയോഫ്ളോക്ക് മത്സ്യകൃഷി (തിലാപ്പിയ, വന്നാമി), കൂടുകളിലെ തിലാപ്പിയ, കരിമീന്‍, മറൈന്‍ ഫിഷ് മത്സ്യകൃഷി, കല്ലുമ്മക്കായ കൃഷി, ഓരുജല കുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിതമാതൃകയിലുളള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 22ന് വൈകിട്ട് നാല് മണിക്കകം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കണം. 0497 2732340.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!