ഏക സിവിൽ കോഡ്: സെമിനാറിൽ മുജാഹിദ് വിഭാഗം പങ്കെടുക്കും

കോഴിക്കോട് : ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ് വിഭാഗം പങ്കെടുക്കും. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി അറിയിച്ചു. നേതൃയോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ആരുമായും ചേർന്ന് പ്രവർത്തിക്കും. അതിൽ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ല. ഏക സിവിൽ കോഡ് മുസ്ലിം സമുദായത്തിന്റെ മാത്രമായല്ല, പൊതുപ്രശ്‌നമായാണ് കാണുന്നത്. മതേതര കൂട്ടായ്‌മയായതിനാലാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുജാഹിദ് (മർക്കസുദ്വവ), വിസ്ഡം ഗ്രൂപ്പും സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചു.