പൊതുമേഖല ബാങ്കുകള്‍ക്ക് സമാനം; ഇനി സഹകരണ ബാങ്കുകളിലും അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Share our post

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റിതുകയും വര്‍ധിപ്പിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷംരൂപയാക്കിയാണ് വര്‍ധിപ്പി ച്ചത്.

ഗാരന്റിതുക പൊതുമേഖലാ ബാങ്കുകളുടേതിനുതുല്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാരന്റി നിക്ഷേപ ഫണ്ട് വഴിയാണ്സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗാരന്റിഉറപ്പാക്കുന്നത്.

ഈ നിക്ഷേപങ്ങളുടെ ഫണ്ട്കൈകാര്യം ചെയ്യുന്നതിന് നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗാരന്റി ലഭിക്കുക. കേന്ദ്ര ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!