പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കാൻ പദ്ധതി

പേരാവൂർ: താലൂക്കാസ്പത്രിയിൽ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന “മാതൃയാനം” പദ്ധതിയുമായി ബന്ധപ്പെട്ട് വാഹന സൗകര്യം ഏർപ്പാട് ചെയ്യുന്നതിലേക്ക് തൽപരരായ അംഗീകൃത ടാക്സി ഡ്രൈവർമാരുടെ സംഘടനകളിൽ നിന്നോ, ടാക്സി കാർ ഉടമകളിൽ നിന്നോ, ടാക്സി ഡ്രൈവർമാരിൽ നിന്നോ താൽപര്യപത്രം ക്ഷണിക്കുന്നു.
നിബന്ധനകൾ:
1. താൽപര്യപത്രം, ആർ.സി ബുക്കിന്റെ പകർപ്പ് , ലൈസൻസിന്റെ പകർപ്പ് എന്നിവ 18/07/2023 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ഓഫീസിൽ ലഭിക്കേണ്ടതാണ്.
2. 2013 മുതൽ രജിസ്റ്റർ ചെയ്ത ടാക്സി കാറായിരിക്കണം.
3. വാഹന വാടക സർക്കാർ നിശ്ചയിച്ച നിരക്കിൽ മാത്രമേ അനുവദിക്കുകയുള്ളൂ.
4. പേരാവൂർ താലൂക്ക് ആശുപത്രി പരിസരത്ത് ഉള്ളവർക്ക് മുൻഗണന.
5. വാഹനം ഓടിക്കഴിഞ്ഞാൽ, ട്രിപ്ഷീറ്റുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.