ഹിന്ദി അധ്യാപക ട്രെയിനിങ്ങിന് അപേക്ഷിക്കാം

Share our post

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് മെറിറ്റ്, മനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം.

പ്ലസ് ടൂ രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അവസാന തീയതി ജൂലൈ 20 ന് വൈകിട്ട് അഞ്ച് മണി. അപേക്ഷാ ഫോറത്തിന് www.educationkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0473 4296496, 8547126028.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!