കൊളക്കാടിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

കൊളക്കാട് :കൊളക്കാടിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ ഡ്രൈവർ സത്യേഷ്,വേണു എന്നിവർക്കാണ് പരിക്കേറ്റത്.
തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർനിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ നിർത്തിയിട്ട മറ്റൊരു കാറിലും തുടർന്ന് സമീപത്തെ ലോറിയുടെ പുറകിലും ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.