ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

Share our post

തൃശൂർ: തൃശൂർപൂരത്തിൽ അരനൂറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ പ്രായാധിക്യം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. 58 വർഷമായി തൃശൂർ പൂരത്തിൽ തിരുവമ്പാടിക്കായി പങ്കെടുത്തിട്ടുണ്ട്.

1964ൽ മൂന്നാം വയസിൽ നിലമ്പൂർ കോവിലകത്ത് നിന്ന് ശങ്കരംകുളങ്ങരയിൽ എത്തിയ ഈ ഗജ ശ്രേഷ്ഠൻ അഞ്ചാം വയസിലാണ് തിരുവമ്പാടിയുടെ പറയെടുത്ത് പൂരത്തിൽ സാന്നിധ്യമറിച്ചത്. തുടർന്നുള്ള അമ്പത് വർഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠൻ പൂരത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!