Kannur
തെരുവുവിളക്കുകൾ കത്തുന്നില്ല: കണ്ണൂർ നഗരം ഇരുട്ടിലാണ്
കണ്ണൂർ : പൊലീസിന്റെ രാത്രികാല പരിശോധനയ്‌ക്കുപോലും തടസമായി നഗരത്തിലെ ചില പ്രധാന ഭാഗങ്ങൾ ഇരുട്ടിൽ മുങ്ങുന്നു. യോഗശാല റോഡ്, പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ അണ്ടർപാസ്, താളിക്കാവ് ഡിവിഷനിലെ പടന്നപ്പാലം പാസ്പോർട്ട് ഓഫീസിന് സമീപത്തെ റോഡ്, ജവഹർ സ്റ്റേഡിയം പരിസരത്തെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ രാത്രി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ഹൈമാസ്‌റ്റ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസിപി കോർപ്പറേഷന് പരാതി നൽകി ഒരുവർഷമായിട്ടും നടപടിയെടുക്കാത്തതിലും പ്രതിഷേധം ശക്തമാകുന്നു.
ജൂൺ അഞ്ചിന് പുലർച്ചെ കണിച്ചാർ സ്വദേശിയായ ലോറി ഡ്രൈവർ ജവഹർ സ്റ്റേഡിയം പരിസരത്ത് കൊലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് നഗരത്തിൽ രാത്രികാല പട്രോളിങ്ങും കർശനമാക്കി. എന്നാൽ പലയിടങ്ങളിലും വെളിച്ചം ഇല്ലാത്തതിനാൽ പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും ചിലയിടങ്ങളിൽ ഇരുട്ടിന്റെ മറപറ്റി ലഹരിമാഫിയ സംഘങ്ങളും സമൂഹവിരുദ്ധരും തമ്പടിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
തെരുവുവിളുക്കുകൾ പ്രകാശിക്കാത്തത് ലഹരി മാഫിയ സംഘങ്ങൾക്ക് ഒത്തുകൂടാൻ സാഹചര്യമൊരുക്കുന്നതായും പ്രശ്‌നബാധിതമേഖലയിൽ പൊതുജന സുരക്ഷ ഉറപ്പുവരുത്താൻ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കണമെന്നും പൊലീസ് കോർപറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2022 ആഗസ്ത് 20ന് എ.സി.പി ടി.കെ. രത്നകുമാർ ഇത് സംബന്ധിച്ച് കോർപറേഷന് പരാതിയും നൽകി. എന്നാൽ ആവശ്യം ഇതുവരെയയായിട്ടും പരിഗണിച്ചിട്ടില്ല.
കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗമായ യോഗശാല റോഡിലൂടെയുള്ള രാത്രിസഞ്ചാരം ഏറെ ദുഷ്കരം. സന്ധ്യയായാൽ വെളിച്ചം തീരെയില്ലാത്തതിനാൽ കാൽനടയാത്രക്കാർ ഇതുവഴി നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. രാത്രി ലഹരിമാഫിയ സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നതായും പരാതിയുണ്ട്. ജൂൺ 20ന് കണ്ണൂർ സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് യോഗശാല റോഡിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലാവുകയും ചെയ്‌തിരുന്നു.
ജവഹർസ്റ്റേഡിയത്തിന്റെ കഫംർട്ട് സ്റ്റേഷന് സമീപം ഒരു തെരുവുവിളക്കുമാത്രം. സ്‌റ്റേഡിയം കോംപ്ലക്സിലെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തൊന്നും വെളിച്ചം തീരെയില്ല. രാത്രി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിറങ്ങി വരുന്നവരെ ഈ ഭാഗത്തുവെച്ച് മോഷ്ടാക്കൾ ആക്രമിച്ച് പണം തട്ടിയ സംഭവം നിരവധിയാണ്.
Kannur
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Breaking News
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും
കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.
50-അംഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.
Breaking News
തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന് ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന് ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.
പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു