THALASSERRY
സാമ്പത്തിക തട്ടിപ്പ്; ധനകോടി ചിറ്റ്സിനെതിരെ പോലീസ് അന്വേഷണം വിപുലമാക്കുന്നു

തലശ്ശേരി: നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയ ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ എല്ലാ ശാഖകളും ഇപ്പോൾ നിശ്ചലമാണ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ എം.ഡി യോഹന്നാൻ മറ്റത്തിൽ ഉൾപ്പെടെയുളളവർ പിടിയിലായെങ്കിലും നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടുന്നതിനുള്ള നടപടി അനിശ്ചിതത്വത്തിലാണ്. ഒളിവിൽ പോയ യോഹന്നാൻ മറ്റത്തിലിനെ ബംഗളൂരുവിൽ നിന്നാണ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകർക്ക് തിരികെ കൊടുക്കാനുള്ളത്.
ജീവനക്കാരിൽ ഒരുപാട് പേർക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടർ ബോർഡ് അംഗമായ സജി സെബാസ്റ്റ്യൻ കഴിഞ്ഞമാസം കീഴടങ്ങിയിരുന്നു. ധനകോടി ചിറ്റ്സിൽ പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്ക് കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല.
പണം കിട്ടാനുള്ളവർക്ക് സ്ഥാപനം നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകർ ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി.
പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനകോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായത്. വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാർ കലക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവെച്ച് പണം ആവശ്യപ്പെട്ടിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒളിച്ചോടിയെന്നാണ് ജീവനക്കാർ പറഞ്ഞത്.
രണ്ട് വർഷം മുമ്പ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളിൽ ജി.എസ്.ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു.പരാതികൾ ഉയർന്നിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാതിരുന്നതാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആക്ഷേപം. കണ്ണൂർ ജില്ലയിൽ നാലിടത്തായി ധനകോടി ചിറ്റ്സിന് ശാഖകളുണ്ട്.
തലശ്ശേരിയിൽ ചിറക്കര ടി.സി റോഡിലെ എ.ആർ കോംപ്ലക്സിലാണ് ശാഖ പ്രവർത്തിക്കുന്നത്. സ്ഥാപനം അടച്ചിട്ടതോടെ പൊലീസ് സ്റ്റേഷനിൽ നിരവധി നിക്ഷേപകരാണ് പരാതിയുമായി എത്തുന്നത്. നേരത്തേ ലഭിച്ച പരാതിയിൽ 33 കേസുകളാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
പുതുതായി 20 കേസുകളും രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോസ്ഥനായ സി.ഐ എം. അനിൽ പറഞ്ഞു. അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എം.ഡി യോഹന്നാൻ മറ്റത്തിൽ, ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
ഇതിനായി ജില്ല സെഷൻസ് കോടതിയിൽ തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കുമെന്ന് സി.ഐ എം. അനിൽ പറഞ്ഞു.ഇരിട്ടി പയഞ്ചേരിമുക്ക് തവക്കൽ കോംപ്ലക്സ്, കണ്ണൂർ തളാപ്പ് മറീന കോംപ്ലക്സ്, കൂത്തുപറമ്പ് ആലക്കണ്ടി സൂപ്പർ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് ധനകോടിക്ക് ജില്ലയിൽ ബ്രാഞ്ചുകളുള്ളത്.വിവിധ ജില്ലകളിലായി മൊത്തം 22 ബ്രാഞ്ചുകളുണ്ട്.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്