പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നുമുതൽ: സ്കൂളുകളിൽ നേരിട്ടെത്തണം

Share our post

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. ഇത് സ്കൂളുകളിലെത്തി വിദ്യാർഥികൾക്കു നേരിട്ടെത്തി കൈപ്പറ്റണം.

പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ട ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ്‌ 25നാണ് പ്ലസ് ടു പരീക്ഷാഫലം വന്നത്.

ഒറിജിനൽ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.നടപടികൾ വേഗത്തിലാക്കി ഇന്നുമുതൽ സർട്ടിഫിക്കേറ്റ് വിതരണം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!