Connect with us

Kerala

കോൺഗ്രസിന്റെ മറുനാടൻ സ്‌നേഹം പാളി ; പാളയത്തിൽ നിന്നുതന്നെ അടി

Published

on

Share our post

കോഴിക്കോട്‌:  മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമ നടപടിയെ തള്ളിപ്പറഞ്ഞ കോൺഗ്രസ്‌ നേതൃത്വം വെട്ടിൽ. തുടക്കം മുതൽ ഷാജൻ സ്‌കറിയക്കൊപ്പം ഉറച്ചുനിന്ന കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനും പ്രതിപക്ഷ നേതാവ്‌ വി. ഡി സതീശനും കനത്ത തിരിച്ചടിയേകി മുതിർന്ന നേതാവ്‌ കെ. മുരളീധരൻതന്നെ രംഗത്തെത്തി.

വിഷയത്തിൽ മുസ്ലിം ലീഗ്‌ നേരത്തെ കോൺഗ്രസ്‌ നിലപാട്‌ തള്ളിയിരുന്നു. വർഗീയതയും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്ന ചാനലിനെ പിന്തുണയ്ക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ കോൺഗ്രസിൽ തന്നെ അതൃപ്‌തി ശക്തമാണ്‌. ഇതാണ്‌ മുരളീധരനിലൂടെ പുറത്തുവന്നത്‌.

മറുനാടൻ മലയാളിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്‌. വി. ഡി സതീശനും ഇതേ നിലപാടുമായി രംഗത്തെത്തി. മറുനാടനെതിരായ നീക്കത്തെ മാധ്യമ വേട്ടയായി ചിത്രീകരിച്ച്‌ 26ന്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ്‌ സ്‌റ്റേഷൻ മാർച്ച്‌ നടത്താനും കെ.പി.സി.സി തീരുമാനിച്ചു. ഇതിനിടയിലാണ്‌ മുരളീധരന്റെ അപ്രതീക്ഷത അടി. ഇതോടെ സമരപരിപാടി ഉപേക്ഷിക്കേണ്ട ഗതികേടിലായി കോൺഗ്രസ്‌.

മറുനാടന്റെത്‌ മാധ്യമ പ്രവർത്തനമായി കാണാനാകില്ലെന്നായിരുന്നു മുരളീധരൻ പറഞ്ഞത്‌. രാഹുൽ ഗാന്ധിയെ വളരെ മോശക്കാരനായി ചിത്രീകരിക്കുന്നതിന്‌ മറുനാടൻ ബോധപൂവം വാർത്ത നൽകിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതെല്ലാം മറന്നാണ്‌ ചിലരുടെ മറുനാടൻ പ്രേമമെന്ന്‌ ഓർമിപ്പിക്കുകയായിരുന്നു മുരളീധരൻ.

സമൂഹത്തിൽ മതസ്‌പർധയും വിദ്വേഷവും വളർത്തുന്നതാണ്‌ അതിലെ വീഡിയോകൾ. ചാനലിനെതിരെ ലീഗ്‌ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നുവെന്നാണ് ലീഗ്‌ ജനറൽ സെക്രട്ടറി പി. എം. എ സലാം പറഞ്ഞത്‌.

ഷാജൻ സ്‌കറിയയുടേത്‌ 
മാധ്യമപ്രവർത്തനമല്ല : കെ. മുരളീധരൻ മറുനാടൻ മലയാളി യു ട്യൂബ്‌ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമനടപടിയിൽ തെറ്റില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ. മുരളീധരൻ എം.പി.ഷാജൻ സ്‌കറിയ നടത്തുന്നത്‌ മാധ്യമ പ്രവർത്തനമായി കാണുന്നില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസ്‌ നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ്‌ ഷാജൻ.

വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ രീതി സംഘിയുടെ സംഭാഷണമായാണ്‌ തോന്നിയത്‌. പി. വി. ശ്രീനിജൻ എം.എൽ.എയുടെ ജാതിയെ അധിക്ഷേപിച്ചതിനാണ്‌ അദ്ദേഹത്തിനെതിരെ കേസെടുത്തത്‌.

കേസിൽ മെറിറ്റ്‌ ഉള്ളതുകൊണ്ടാണ്‌ മുൻകൂർ ജാമ്യം തള്ളിയത്‌. അത്‌ നിയമത്തിന്റെ വഴിക്ക്‌ നടക്കട്ടേയെന്നും അദ്ദേഹം വാർത്താലേഖകരോട്‌ പറഞ്ഞു.


Share our post

Kerala

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.


Share our post
Continue Reading

Kerala

ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം

Published

on

Share our post

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.

വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.

മറ്റുവിഭാഗത്തിലെ നിരക്കുകള്‍

*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.

* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.

* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.


Share our post
Continue Reading

Kerala

വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

Published

on

Share our post

വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!