Kannur
ചാത്തമംഗലം മലനിരകള് സഞ്ചാരികളുടെ ഇഷ്ടസങ്കേതം

ചെറുപുഴ: മലനിരകള് സമ്മാനിക്കുന്ന പശ്ചിമഘട്ടത്തിന്റെ മനോഹരകാഴ്ചകളിലൂടെ സഞ്ചാരികളെ ആകര്ഷിക്കുന്ന പാലക്കയംതട്ടിനും വൈതല്മലക്കുമൊപ്പം വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമായി മാറുകയാണ് തിരുമേനിക്കടുത്ത ചാത്തമംഗലം മലനിരകള്. ഇവിടെ വന്നുപോകുന്നവര് സമൂഹമാധ്യമങ്ങളില് പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും കണ്ട് നിരവധി പേരാണ് ഓരോ ദിവസവും ഇവിടെ സന്ദര്ശകരായെത്തുന്നത്.
ചെറുപുഴ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകള് അതിരിടുന്ന ഈ മലനിരകളില് ഏറ്റവുമധികം സഞ്ചാരികള് എത്തിച്ചേരുന്ന മൊട്ടക്കുന്നാണ് തെരുവമല. ചാത്തമംഗലം മലനിരകളിലെ ചുള്ളനാണ് തെരുവമലയെന്നു പറയാം. ചാത്തമംഗലം കുരിശുപള്ളിയുടെ സമീപത്തുനിന്നും ഒരു കിലോമീറ്റര് കയറിയാല് മലയുടെ ഏറ്റവും മുകളിലെത്താം.
ഇരുനൂറിലധികം ഏക്കര് വിസ്തൃതമായ പുല്മേടാണ് തെരുവമല. കുടിയേറ്റ കാലത്ത് മലയടിവാരത്ത് സമൃദ്ധമായ തെരുവപ്പുല്ല് വാറ്റിയെടുത്ത് പുല്ത്തൈലം നിര്മിക്കുന്നത് പതിവായിരുന്നു. അങ്ങനെയാണ് തെരുവമല എന്ന പേര് വന്നതെന്നു നാട്ടുകാര് പറയുന്നു. മലമുകളില് നിന്നു നോക്കിയാല് വൈതല് മലയും കുടകുമലനിരകളും വ്യക്തമായി കണ്ടാസ്വദിക്കാം. ഉയരത്തില് കേമന്മാരായ തേവര്കുന്നും കൊട്ടത്തലച്ചിയും തൊട്ടടുത്തുതന്നെയുണ്ട്.
സമീപ പ്രദേശങ്ങളായ തിരുമേനി, താബോര്, കോറാളി, പ്രാപ്പൊയില്, ചെറുപുഴ, ചൂരപ്പടവ്, കാര്ത്തികപുരം, പരപ്പ, നെടുവോട്, രയറോം, ആലക്കോട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും കാര്യങ്കോട്, രയറോം പുഴകളും സമ്മാനിക്കുന്ന ദൃശ്യഭംഗി ആസ്വദിക്കേണ്ടതുതന്നെയാണ്. മയില്, കേഴമാന്, കുരങ്ങുകള് തുടങ്ങിയവയുടെ സാന്നിധ്യവും ഈ പ്രദേശത്തുണ്ട്. മലകയറിയെത്തുന്ന കോടമഞ്ഞിന്റെ തണുപ്പ് തെരുവമലയിലെത്തുന്നവരെ കുളിരണിയിക്കും.
മഴപെയ്യുമ്പോള് ഏഴഴകാണ് ചാത്തമംഗലത്തിന്. മലഞ്ചരിവിലെ അതിവിശാലമായ പുല്മേടുകള് പച്ചപുതച്ചു നില്ക്കുന്നത് തന്നെ കുളിരുപകരുന്ന കാഴ്ചയാണ്. തിരുമേനിയില് നിന്നും ചാത്തമംഗലം വഴിയും ഉദയഗിരി പഞ്ചായത്തിലെ താബോറില് നിന്നും തെരുവമലയുടെ അടിവാരം വരെ വാഹനത്തിലെത്താം.
ഇതാണ് കൂടുതല് പേരെ ഇവിടേക്ക് ആകര്ഷിക്കുന്നത്. വിശ്രമസങ്കേതങ്ങളൊരുക്കാനും റോഡ് വികസനത്തിനും തദ്ദേശസ്ഥാപനങ്ങള് മുന്കൈയെടുത്താല് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായി ചാത്തമംഗലം മലനിരകളെ മാറ്റാനാകും.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്ച്ച ചെയ്യാന് ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര് പിടികൂടി

പരിയാരം: പാണപ്പുഴയില് ഭണ്ഡാരം കവര്ച്ച ചെയ്യാന് ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന് ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര് പുഹാനെ (46) ആണ് നാട്ടുകാര് പിടികൂടി പരിയാരം പോലീസില് ഏല്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്